Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Micheal Panachickal

തി​രു​നാ​മ​കീ​ര്‍​ത്ത​നം പാ​ടാ​ൻ ഇ​നി മൈ​ക്കി​ള​ച്ച​നി​ല്ല, സ്‌​നേ​ഹ​ഗാ​യ​ക​നു വി​ട

തി​രു​നാ​മ​കീ​ര്‍​ത്ത​നം പാ​ടു​വാ​ന്‍ ഫാ. ​മൈ​ക്കി​ള്‍ പ​ന​ച്ചി​ക്ക​ല്‍ തി​രു​സ​ന്നി​ധി​യി​ലേ​ക്ക് യാ​ത്ര​യാ​യി. ലേ​ഖ​ക​ന്‍, നാ​ട​ക​കൃ​ത്ത്, നോ​വ​ലി​സ്റ്റ്, ഗാ​ന​ര​ച​യി​താ​വ്, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ തി​ള​ങ്ങി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച പ​ന​ച്ചി​ക്ക​ല​ച്ച​ന്‍.

വ​ച​നോ​ത്സ​വം, ശാ​ലോം, ജീ​വ​ജ്വാ​ല തു​ട​ങ്ങി​യ ആ​നു​കാ​ലി​ക​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ലേ​ഖ​ന​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ‘പാം ​ചി​ക്ക​ന്‍’ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ല്‍ അ​ദ്ദേ​ഹം നോ​വ​ലു​ക​ളും ക​ഥ​ക​ളും ര​ചി​ച്ചു. ദീ​പി​ക ദി​ന​പ​ത്ര​ത്തി​ല്‍ ‘സൂ​ര്യ​ഗ്ര​ഹ​ണം’ എ​ന്ന പേ​രി​ല്‍ നോ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ആ​ത്മീ​യ സാ​ഹി​ത്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പ്‌ ത​ന്നെ ക​ഥ​ക​ളും ചെ​റു​ക​ഥ​ക​ളും നോ​വ​ലു​ക​ളും വ​ഴി സാ​ഹി​ത്യ​രം​ഗ​ത്ത് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യി.

മി​ക​ച്ച നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം ആ​രം​ഭി​ച്ച വ​ന്ദ​ന തീ​യ​റ്റേ​ഴ്‌​സ് മു​ഖേ​ന ‘വി​ൻ​സെ​ന്‍റ് ഡി​പോ​ൾ’‍ എ​ന്ന നാ​ട​കം അ​ര​ങ്ങി​ലെ​ത്തി. ലോ​പ​സ​ന്ധി, ക​മ​ണ്ഡ​ലൂ എ​ന്നീ നാ​ട​ക​ങ്ങ​ളും പി​റ​വി​കൊ​ണ്ട​ത് ഫാ. ​മൈ​ക്കി​ളി​ന്‍റെ തൂ​ലി​ക​യി​ല്‍ നി​ന്നു​മാ​ണ്. സ്വ​ര്‍​ഗ​വാ​തി​ല്‍ പ​ക്ഷി​ക​ള്‍ എ​ന്ന ന​വീ​ന നാ​ട​ക​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യും ന​ല്‍​കി​യ​തു ഫാ. ​പ​ന​ച്ചി​ക്ക​ല​ച്ച​നാ​യി​രു​ന്നു.

ആ​ത്മാ​വി​ല്‍ ദ​രി​ദ്ര​ര്‍ ഭാ​ഗ്യ​വാ​ന്മാ​ര്‍, സ​ത്യം നി​ങ്ങ​ളെ സ്വ​ത​ന്ത്ര​രാ​ക്കും, ക്രി​സ്തു പ​ര​മാ​ര്‍​ഥം, സ​ത്യ​ങ്ങ​ളും വ​സ്തു​ത​ക​ളും, വീ​ണ്ടെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ വ​ഴി, കു​രി​ശി​ന്‍റെ വ​ഴി തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ളും ര​ചി​ച്ചു. 1976ല്‍ ​ര​ചി​ച്ച ആ​ദ്യ​ഗാ​നം ‘നി​ത്യ​ത തീ​ര്‍​ക്കു​ന്ന നി​മി​ഷ​ങ്ങ​ളി​ല്‍' ഡോ. ​കെ.​ജെ. യേ​ശു​ദാ​സാ​ണ് ആ​ല​പി​ച്ച​ത്. ഗാ​ന​ര​ച​ന​യു​ടെ 50-ാം വ​ര്‍​ഷ​ത്തി​ലാ​ണ് ഫാ. ​മൈ​ക്കി ളി​ന്‍റെ വി​യോ​ഗം. ദി​വ്യ​കാ​രു​ണ്യം, അ​മൃ​ത​വ​ര്‍​ഷി​ണി (ജെ​റി അ​മ​ല്‍​ദേ​വ്), വ​ച​നോ​ത്സ​വം (എ​ല്‍​ഡ​റി​ക് ഐ​സ​ക്‌​സ്), തി​രു​നാ​മ കീ​ര്‍​ത്ത​നം, ആ​ത്മാ​ഭി​ഷേ​കം, അ​നു​താ​പ കീ​ര്‍​ത്ത​നം (സ​ണ്ണി സ്റ്റീ​ഫ​ന്‍) തു​ട​ങ്ങി​യ സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ഫാ. ​പ​ന​ച്ചി​ക്ക​ല​ച്ച​ന്‍ സം​ഗീ​ത ലോ​ക​ത്ത് വി​സ്മ​യം സൃ​ഷ്ടി​ച്ചു.

ത​രം​ഗി​ണി ആ​ല്‍​ബ​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ളും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​രു​ന്നു. ശ്യാ​മാം​ബ​ര​ത്തി​ലെ സൗ​ന്ദ​ര്യ​മാ​യി നീ, ​ചേ​തോ​ഹ​രം ശു​ഭ്ര​തേ​ജോ​മ​യ, പ്ര​ഭാ​ത കു​സു​മം ക​വി​ളി​ല്‍ ചൂ​ടി​യ, ആ​ത്മാ​നു​രാ​ഗ​ഭ​രി​തം, പി​താ​വേ അ​ന​ന്ത ന​ന്മ​യാ​കും എ​ന്നി​വ ഫാ. ​മൈ​ക്കി​ളി​ന്‍റെ സൃ​ഷ്ടി​യി​ല്‍​പ്പി​റ​ന്ന​വ​യാ​ണ്. കെ.​ജെ. യേ​ശു​ദാ​സ്, പി. ​ജ​യ​ച​ന്ദ്ര​ന്‍, എ​സ്. ജാ​ന​കി, കെ.​എ​സ്. ചി​ത്ര, കെ.​ജി. മാ​ര്‍​ക്കോ​സ്, മി​ന്മി​നി, മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, കെ​സ്റ്റ​ര്‍, മി​ഥു​ല മൈ​ക്കി​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഫാ. ​മൈ​ക്കി​ളി​ന്‍റെ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ച​വ​രി​ല്‍ പ്ര​മു​ഖ​രാ​ണ്.

ശാ​ലോം ചാ​ന​ലി​ന്‍റെ തീം ​സോം​ഗ് ‘മേ​ലെ മാ​ന​ത്തെ ഈ​ശോ​യെ’ ഫാ. ​മൈ​ക്കി​ള്‍ ര​ചി​ച്ച് എം. ​ജ​യ​ച​ന്ദ്ര​ന്‍ ഈ​ണം ന​ല്‍​കി​യ​താ​ണ്.

ടെ​ലി​ഫി​ലിം രം​ഗ​ത്തു ത​ന്‍റേ​താ​യ ക​ഴി​വു തെ​ളി​യി​ച്ച ഫാ. ​മൈ​ക്കി​ള്‍ 1980ക​ളി​ല്‍ ടെ​ലി​ഫി​ലിം സം​വി​ധാ​നം ആ​രം​ഭി​ച്ചു. ജീ​വ​ന്‍റെ അ​വ​കാ​ശി (1997), വീ​ടും വി​ശേ​ഷ​ങ്ങ​ളും (1996), ബോ​യ്‌​സ് (1993 ല​ഹ​രി​ക്കെ​തി​രേ), ക​ന്മ​ഴ പെ​യ്യും മു​മ്പേ (2009 തി​ര​ക്ക​ഥ, നി​ര്‍​മാ​ണം) ആ​രു പ​റ​ഞ്ഞു (ഷോ​ര്‍​ട്ട് ഫി​ലിം) എ​ന്നി​വ​യി​ലൂ​ടെ​യും ഫാ. ​പ​ന​ച്ചി​ക്ക​ൽ പ്ര​തി​ഭ തെ​ളി​യി​ച്ചു. 2011ല്‍ ​സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ല്‍​കി.

1974 ഡി​സം​ബ​ര്‍ 19ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​മൈ​ക്കി​ള്‍ പ​ന​ച്ചി​ക്ക​ല്‍, അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പൗ​രോ​ഹി​ത്യ​ജീ​വി​ത​ത്തി​നി​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി ന​ട​ത്തി​യ ശു​ശ്രൂ​ഷ​യി​ലൂ​ടെ അ​നേ​ക​രെ ആ​ത്മീ​യ ന​വോ​ത്ഥാ​ന​ത്തി​ലേ​ക്ക് ന​യി​ച്ചു.

പോ​പ്പു​ല​ര്‍ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, അ​ടി​ച്ചി​റ പ​രി​ത്രാ​ണ ധ്യാ​ന​കേ​ന്ദ്ര ഡ​യ​റ​ക്ട​ര്‍, ക​ട്ട​പ്പ​ന കൃ​പാ​ല​യ റി​ട്രീ​റ്റ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍, അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ അ​ദ്ദേ​ഹം സേ​വ​നം ചെ​യ്തു. പാ​ലാ വി​ന്‍​സെ​ന്‍​ഷ്യ​ന്‍ മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും ആ​ലു​വ വി​ന്‍​സെ​ന്‍​ഷ്യ​ന്‍ വി​ദ്യാ​ഭ​വ​നി​ലും സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​റാ​യും നോ​വി​സ് മാ​സ്റ്റ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചു. വി​ന്‍​സെ​ന്‍​ഷ്യ​ന്‍ സ​ഭ​യു​ടെ കോ​ത​മം​ഗ​ലം, ക​ലൂ​ര്‍, വ​ട്ട​പ്പാ​റ ആ​ശ്ര​മ​ങ്ങ​ളി​ല്‍ സു​പ്പീ​രി​യ​റാ​യും അ​ങ്ക​മാ​ലി, തോ​ട്ട​കം ആ​ശ്ര​മ​ങ്ങ​ളി​ല്‍ പ്രൊ​ക്യു​റേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കെ​സി​ബി​സി അ​വാ​ര്‍​ഡ്, ശാ​ലോം മീ​ഡി​യ അ​വാ​ര്‍​ഡ്, സി​സി​ലി​യ​ന്‍ അ​വാ​ര്‍​ഡ്, ഗു​ഡ്‌​ന​സ് മീ​ഡി​യ അ​വാ​ര്‍​ഡ്, വി​ന്‍​സെ​ന്‍​ഷ്യ​ന്‍ ജ​ന​റ​ലേ​റ്റി​ന്‍റെ ലൂ​മി​ന​സ് അ​വാ​ര്‍​ഡ് തു​ട​ങ്ങി അം​ഗീ​കാ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up